ഷാര്‍ജ: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം പ്രതിമാസം 25,000 ദിര്‍ഹമായി ഉയര്‍ത്തിയതായി ഷാര്‍ജ ഭരണകൂടം. നിലവിലെ മിനിമം ശമ്പളം 17,500 ദിര്‍ഹമാണ്. എമിറേറ്റ്സ് സോഷ്യല്‍ സര്‍വിസ് ഡിപ്പാര്‍ട്മെന്റ് നടത്തിയ പഠനത്തിന് ശേഷമാണ് ശമ്പളം വര്‍ധിപ്പിച്ചതെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.
Read Also: പ്രതിഷേധങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപിൽ; നേരിൽ കാണാൻ സർവ്വകക്ഷി നേതാക്കൾ
അതേസമയം എമിറേറ്റിലെ പൗരന്മാര്ക്കായി 99 കേസുകള്‍ വിവിധ വിഭാഗങ്ങളില്‍ നിന്ന് തീര്‍പ്പാക്കാന്‍ 5.10 കോടി ദിര്‍ഹം അനുവദിച്ച് ഞായറാഴ്ച ശൈഖ് സുല്‍ത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മറ്റൊരു നടപടിയുമായി അദ്ദേഹം എത്തിയത്. എന്നാൽ കുടുംബങ്ങളുടെ ചെലവുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയും അവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്ന ഏറ്റവും കുറഞ്ഞ ശമ്പളം നിര്‍ണയിക്കുകയും ചെയ്തതായി ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. ജീവിതച്ചെലവ് വര്‍ധിച്ചാല്‍ അതിനനുസരിച്ച് ശമ്പളവും വര്‍ധിപ്പിക്കുമെന്നും സുല്‍ത്താന്‍ വ്യക്തമാക്കി.
Post Your Comments