മറയൂർ: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥരെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. മറയൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ രതീഷ്, സി.പി.ഒ അജീഷ് പോൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പോലീസ് ഉദ്യോഗസ്ഥനായ അജീഷിന്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തെ തുടർന്ന് കോവിൽകടവ് സ്വദേശി സുലൈമാനെ (26) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പത്തോടെ കോവിൽകടവ് ഭാഗത്ത് വാഹന പരിശോധനക്കിടെയാണ് സംഭവം നടന്നത്.
കോവിൽകടവ് ഓട്ടോ സ്റ്റാൻഡ് ഭാഗത്തുനിന്ന സുലൈമാനെ പൊലീസ് ഉദ്യോഗസ്ഥർ മാസ്ക് ധരിക്കാത്തതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയായിരുന്നു. അടുത്തെത്തി കാര്യം തിരക്കിയ ഇൻസ്പെക്ടർ രതീഷിനെ സമീപത്തുകിടന്ന കല്ലെടുത്ത് തലക്കടിച്ചു. തടയാനെത്തിയ സി.പി.ഒ അജീഷ് പോളിനെയും കല്ലുകൊണ്ട് തലയിൽ മർദിച്ചു. തുടർന്ന് മറ്റ് പൊലീസുകാർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്കുശേഷം വിദഗ്ധ ചികിത്സക്ക് എറണാകുളത്തേക്ക് മാറ്റി.
Post Your Comments