Latest NewsKeralaNewsCrime

മാസ്ക് ധരിച്ചില്ല, ചോദ്യം ചെയ്ത പോലീസുകാരന് ക്രൂര മർദ്ദനം

മറയൂർ: മാസ്ക് ധരിക്കാത്തത്​ ചോദ്യം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥരെ കല്ലുകൊണ്ട് ഇടിച്ച്​ പരിക്കേൽപ്പിച്ചു. മറയൂർ സ്​റ്റേഷനിലെ ഇൻസ്​പെക്​ടർ രതീഷ്​, സി.പി.ഒ അജീഷ്​ പോൾ എന്നിവർക്കാണ്​ ആക്രമണത്തിൽ പരിക്കേറ്റത്​. പോലീസ് ഉദ്യോഗസ്ഥനായ അജീഷിന്റെ പരിക്ക്​ ഗുരുതരമാണ്​. സംഭവത്തെ തുടർന്ന് കോവിൽകടവ് സ്വദേശി സുലൈമാനെ (26) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്​ച രാവിലെ പത്തോടെ കോവിൽകടവ് ഭാഗത്ത് വാഹന പരിശോധനക്കിടെയാണ്​ സംഭവം നടന്നത്.

കോവിൽകടവ് ഓട്ടോ സ്​റ്റാൻഡ് ഭാഗത്തുനിന്ന സുലൈമാനെ പൊലീസ് ഉദ്യോഗസ്ഥർ മാസ്ക് ധരിക്കാത്തതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയായിരുന്നു. അടുത്തെത്തി കാര്യം തിരക്കിയ ഇൻസ്​പെക്​ടർ രതീഷിനെ സമീപത്തുകിടന്ന കല്ലെടുത്ത് തലക്കടിച്ചു. തടയാനെത്തിയ സി.പി.ഒ അജീഷ് പോളിനെയും കല്ലുകൊണ്ട് തലയിൽ മർദിച്ചു. തുടർന്ന്​ മറ്റ്​ പൊലീസുകാർ ചേർന്ന്​ ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

പരിക്കേറ്റ രണ്ട്​ പൊലീസ് ഉദ്യോഗസ്ഥരെയും മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്കുശേഷം വിദഗ്ധ ചികിത്സക്ക്​ എറണാകുളത്തേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button