KeralaLatest NewsNews

ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ട: മുഖ്യമന്ത്രി

പഠനം ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങള്‍ വീട്ടിലിരുന്നു ചെയ്യണം.

തിരുവനന്തപുരം: ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങള്‍ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികള്‍ അവസരങ്ങളാണെന്നും മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളെ ഓര്‍മ്മപ്പെടുത്തി.

കഴിഞ്ഞ അധ്യയന വര്‍ഷം ഡിജിറ്റല്‍ ഡിവൈഡ് എന്ന പ്രശ്‌നം ബഹുജന പിന്തുണയോടെ അതിജീവിച്ചു. ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങളില്ലായിരുന്ന 2.5 ലക്ഷത്തോളം കുട്ടികള്‍ക്ക് ഇത് എത്തിക്കാനായി. കേരളം ഒറ്റക്കെട്ടായി നിന്നാണ് പരിഹാരമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങളായി വീട്ടില്‍ തന്നെ കഴിയുന്ന കുട്ടികള്‍ക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകള്‍ നല്‍കുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകള്‍ കൂടി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: സൈബർ ആക്രമണങ്ങളിൽ താര സംഘടനയായ അമ്മ  പൃഥ്‌വിരാജിനെ പിന്തുണച്ചില്ല ; വിമര്‍ശനക്കുറിപ്പ് പങ്കുവെച്ച് മല

കുരുന്നുകളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ കൂട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി. ഇക്കുറിയും ഉത്തരവാദിത്ത ബോധത്തോടെ ക്ലാസുകള്‍ നല്‍കും. ഇത്തവണ ഒരു പടികൂടി കടന്ന് സ്വന്തം അദ്ധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ സൗകര്യമൊരുക്കും. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. മാസങ്ങളായി വീട്ടില്‍ തന്നെ കഴിയുന്ന കുട്ടികള്‍ക്ക് ഇത് മാനസിക പ്രയാസങ്ങളുണ്ടാക്കും. ലോകം മുഴുവന്‍ ഇങ്ങനെയാണെന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കണം. വീണ്ടും സ്‌കൂളുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി കുരുന്നുകളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button