കണ്ണൂര്‍ : വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്. കുറ്റ്യാട്ടൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
രണ്ടര മാസം മുമ്പാണ് സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രശാന്തൻ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് വിദ്യാര്‍ത്ഥിയോട് ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി, ഇതോടെ കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയോടി മാതാപിതാക്കളോട് കാര്യം പറഞ്ഞു. രണ്ടാഴ്ചകൾക്ക് ശേഷം പ്രദേശത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയെയും ഇയാൾ സമാനമായി പീഡിപ്പിക്കാൻ ശ്രമിച്ചു.
കുട്ടികളോടുള്ള പ്രശാന്തന്‍റെ അതിക്രമങ്ങൾ അറിഞ്ഞ നാട്ടുകാരനാണ് ചൈൽഡ് ലൈനിനെ ബന്ധപ്പെട്ട് വിവരം പറഞ്ഞത്.ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രശാന്തനെതിരെ പൊലീസ് പോക്സോ കേസ് എടുത്തത്. ഇതോടെ ഒളിവിൽ പോയിരിക്കുകയാണ് പ്രശാന്തൻ. പൊലീസ് കേസെടത്തതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും സിപിഎം അറിയിച്ചു.
Post Your Comments