CinemaLatest NewsKeralaIndiaBollywoodNewsEntertainmentKollywoodMovie Gossips

‘ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെ അറിയു, അവരുടെ ജീവതം എന്താണെന്ന് അറിയില്ല’;

ഞാന്‍ ആളുകളെ സഹായിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ എന്തിനാണ് ഞാന്‍ അത് എല്ലാവരെയും അറിയിക്കുന്നത്

യുവതീ യുവാക്കളുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാളികൾക്കും പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള പോസ്റ്റുകൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കൊവിഡിന്റെ രണ്ടാം തരംഗത്തിലൂടെ കടന്ന് പോകുമ്പോള്‍ എല്ലാവരെയും പോലെ തന്നെ സമ്മര്‍ദ്ദത്തിലാണ് സിനിമ താരങ്ങളും എന്ന് പറയുകയാണ് തമന്ന. യഥാര്‍ത്ഥത്തില്‍ ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെ അറിയു, അവരുടെ ജീവതം എന്താണെന്ന് അറിയില്ല എന്നും ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള അഭിമുഖത്തിൽ തമന്ന പറയുന്നു.

തമ്മന്നയുടെ വാക്കുകള്‍:

”കൊവിഡ് സമയത്ത് താരങ്ങള്‍ക്ക് മീതെ ഒരു പ്രത്യേക തരം സമ്മര്‍ദ്ദമാണുള്ളത്. പ്രതിസന്ധിയില്‍ ആയവരെ സഹായിക്കുന്നതിനെ കുറിച്ച് എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല. അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ആളുകളെ സഹായിക്കുന്നതില്‍ സഹായിക്കുന്നുണ്ടെങ്കിൽ എന്തിനാണ് അത് എല്ലാവരെയും അറിയിക്കുന്നത്. പിന്നെ ആളുകളുടെ വിചാരം താരങ്ങളുടെ കയ്യില്‍ ഒരുപാട് പൈസയുണ്ടെന്നാണ്. അങ്ങനെ ഒന്നുമില്ല, അവരും എല്ലാവരെയും പോലെ തന്നെയാണ്. സഹായിക്കുക എന്നത് താരങ്ങള്‍ നിര്‍ബന്ധമായി ചെയ്യേണ്ടതാണെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ആളുകള്‍ക്ക് സിനിമയിലുള്ള താരങ്ങളെ അറിയു, അവരുടെ ജീവതം എന്താണെന്ന് അറിയില്ല”- തമന്ന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button