CinemaLatest NewsIndiaNewsEntertainmentKollywoodMovie Gossips

കാര്‍ത്തിക് നരേൻ സംവിധാനം ചെയ്ത ‘നരകാസുരൻ’ ഒ.ടി.ടി റിലീസിന്

ആക്ഷന് പ്രാധാന്യമുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് നരകാസുരന്‍

അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത്, സുദീപ് കിഷന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് നരേൻ സംവിധാനം ചെയ്ത ചിത്രമാണ് ‘നരകാസുരൻ’. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ചിത്രത്തിൽ ശ്രിയ ശരണ്‍ ആത്‍മിക എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത്ത് സാരംഗ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. റോണ്‍ എഥാന്‍ യൊഹാനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് നരകാസുരന്‍. ലക്ഷ്മൺ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button