വീടുകളിലും ബഹുനില കെട്ടിടങ്ങളിലും അടക്കം തീപിടിക്കാം. ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരപകടം എല്ലായിടത്തും പതുങ്ങിയിരിപ്പുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍. കഴിഞ്ഞ ദിവസം തലസ്ഥാന ഗരിയെ പരിഭ്രാന്തിയിലാഴ്ത്തിയ ചാല കമ്പോളത്തിലെ കളിപ്പാട്ട കടയിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി അധികൃതര്‍ രംഗത്ത് എത്തിയത്.
Read Also : കൊടകര കുഴല്‍പ്പണ കേസില്‍ കോണ്‍ഗ്രസ്-ലീഗ് പാര്‍ട്ടികള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് സി.പി.എം നേതാവ് എളമരം കരിം
എന്നാല്‍ നമ്മളാരും അധികം ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് കെ.എസ്.ഇ.ബി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
പ്ലഗ് സോക്കറ്റുകള്‍ ഓവര്‍ലോഡ് ചെയ്യുന്നത് അഗ്‌നിബാധ ഉള്‍പ്പടെയുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് കെ എസ് ഇ ബി നല്‍കുന്ന നിര്‍ദേശം. ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പടെ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയൊരു അശ്രദ്ധ വലിയ നഷ്ടങ്ങള്‍ക്ക് വഴിവയ്ക്കും. ആയതിനാല്‍ തന്നെ വിവിധ ഉപകരണങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യുന്നതിനായി പ്ലഗ് സോക്കറ്റുകളില്‍ ഓവര്‍ ലോഡ് ചെയ്യുന്നത് നമുക്ക് നിര്‍ത്താം.
Post Your Comments