തിരുവനന്തപുരം: കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളെ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. പഠനം ഓൺലൈൻ ക്ലാസുകളിലൂടെയായതിനെ തുടർന്ന് കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. പഠനത്തിനേക്കാൾ കൂടുതൽ ഓൺലൈൻ ഗെയിമുകൾക്കായി കുട്ടികൾ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് ഇവ ഉപയോഗിക്കുന്നുവെന്നതാണ് വസ്തുതയെന്ന് പോലീസ് വ്യക്തമാക്കി.
Read Also: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിക്കുള്ളില്‍ വെച്ച് പീഡിപ്പിച്ചു; പുരോഹിതന്‍ അറസ്റ്റില്‍
ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനാൽ കുട്ടികളുടെ സ്വാഭാവത്തിൽ മാറ്റം വരുന്നതായും പഠനകാര്യങ്ങളിൽ ശ്രദ്ധപുലർത്താൻ കഴിയാതെ അവർ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നതായുമുള്ള ആശങ്ക രക്ഷകർത്താക്കൾ പങ്കുവയ്ക്കുന്നുണ്ട്. കേരള പോലീസിന്റെ ഓൺലൈൻ കൗൺസലിംഗ് സംരംഭത്തിൽ ഇതുമായി ബന്ധപ്പെട്ട് ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഓൺലൈൻ ക്ലാസിനായി കുട്ടികൾക്ക് മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് ഇവ നൽകുന്ന മാതാപിതാക്കൾ കൃത്യമായി അവരുടെ ഓൺലൈൻ ഇടപെടലുകളെ നിരീക്ഷിക്കണമെന്നും അവരുടെ പ്രവർത്തനങ്ങൾ എന്താണെന്ന് പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
Post Your Comments