ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പള്ളിക്കുള്ളില്‍ വെച്ച് പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ പള്ളിയിലെ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലാണ് സംഭവം നടന്നത്.
പള്ളിയില്‍ വെള്ളം എടുക്കാനായി പോയ പെണ്‍കുട്ടിയെയാണ് 47കാരനായ പുരോഹിതന് ലൈംഗികമായി പീഡിപ്പിച്ചത്. വെള്ളം എടുത്ത ശേഷം തിരികെ വീട്ടിലേയ്ക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തടഞ്ഞുനിര്‍ത്തി. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ കടന്നുപിടിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്.
വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ ഡല്‍ഹി കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. സംഭവം നടന്നതായി പറയപ്പെടുന്ന പള്ളിയ്ക്ക് നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Post Your Comments