Latest NewsKeralaNews

കൊറോണയും പ്രളയവും വർഷങ്ങൾക്കു മുമ്പേ പ്രവചിച്ച കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് വിടവാങ്ങി

2020 ജൂണിൽ രോഗത്തിന് ശമനമുണ്ടാകുമെന്നും 2021 വീണ്ടും വൈറസ് ബാധ വീണ്ടുമെത്തുമെന്നും പ്രവചിച്ചിരുന്നു

തൃശൂർ: വേദം , സംസ്കൃതം ,ജ്യോതിഷം എന്നീ മേഖലകളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാടിനു ആദരാഞ്ജലികൾ. സോമയാഗങ്ങളിൽ വച്ച് വലുതായ അതിരാത്രത്തിനു കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് കാർമികത്വം വഹിച്ചിരുന്നു.

സോമയാഗങ്ങളിൽ വച്ച് വലുതാണ് അഗ്നിയെന്ന അതിരാത്രം. അതിരാത്രത്തിന് 12 ദിവസമാണ് വേണ്ടത്. ഗൃഹസ്ഥനുമാത്രമേ യാഗം ചെയ്യാൻ അധികാരമുള്ളു. അയാൾ യാഗാധികാരമുള്ള കുടുംബത്തിൽ നിന്നായിരുക്കുകയും വേണം. സോമയാഗം ചെയ്യും മുമ്പ് അഗ്നി ആധാനം ചെയ്യണം. അഗ്ന്യാധാനം ചെയ്തവരെ അടിത്തിരി എന്നും സോമയാഗം ചെയ്തവരെ സോമയാജി എന്നും അതിരാത്രം ചെയ്തവരെ അക്കിത്തിരി എന്നും വിളിക്കും.

read also: ‘ആർക്കുവേണം കേന്ദ്രസഹായം? ഞങ്ങൾ പിരിച്ചോളാം’; 195 കോടിയുടെ സഹായം കേരളം നഷ്ടമാക്കിയതിനെ പരിഹസിച്ച് അലി അക്ബർ

https://www.facebook.com/Sandeepvarierbjp/posts/5603348269706893

കൊറോണയും പ്രളയവും വർഷങ്ങൾക്കു മുമ്പേ പ്രവചിച്ച ജ്യോതിഷിയാണ് രാമൻ അക്കിത്തിരിപ്പാട്. 2020 ജൂണിൽ രോഗത്തിന് ശമനമുണ്ടാകുമെന്നും 2021 വീണ്ടും വൈറസ് ബാധ വീണ്ടുമെത്തുമെന്നും അപ്പോൾ ഏഴു കോടി ജനങ്ങൾക്ക് നാശമുണ്ടാകുമെന്നും രാമൻ അക്കിത്തിരിപ്പാട് ഒരു ജ്യോതിഷ കുറിപ്പിൽ പറഞ്ഞിരുന്നു.

2018ലുണ്ടായ പ്രളയവും അദ്ദേഹം 2008- ൽപ്രവചിച്ചിരുന്നുവെന്നും 2020-ലെ വൈറസ് ബാധ 2018 ലേ പ്രവചിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്.

shortlink

Post Your Comments


Back to top button