KeralaLatest NewsNews

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ ആഭ്യന്തര നയം തീര്‍ത്തും പരാജയം: കെ.കെ.രമ

ലക്ഷദ്വീപ് വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹം

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട നയം അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് ആര്‍എംപി നേതാവും വടകര എം.എല്‍.എയുമായ കെ.കെ.രമ . അതേസമയം ഒന്നാം പിണറായി സര്‍ക്കാരിന്റെ ആഭ്യന്തര നയം തീര്‍ത്തും പരാജയമാണെന്ന് അവര്‍ പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ വികസന നയം എന്നത് ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുകയും ചെയ്യുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ .

Read Also : കേന്ദ്ര സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് 195.82 കോടി കേരളം നഷ്ടപ്പെടുത്തി; സി.എ.ജി റിപ്പോര്‍ട്ട്

‘ലക്ഷദ്വീപ് വിഷയത്തില്‍ സഭ പാസാക്കിയ പ്രമേയത്തില്‍ ഏറെ അഭിമാനമുണ്ടെന്നും എന്നാല്‍ നമ്മുടെ സംസ്ഥാനത്തും നിര്‍ഭയവും,സ്വതന്ത്രവുമായ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ പുലര്‍ത്തുന്നത് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം ഓരോരുത്തര്‍ക്കുമുണ്ടെന്നും’ അവര്‍ പറഞ്ഞു.

‘ആഭ്യന്തര വകുപ്പില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, പിഞ്ചുകുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലില്‍ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ സര്‍ക്കാരും അതേ പൊലീസ് നയമാണോ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.’ കെ.കെ.രമ പറഞ്ഞു.

നവ ഉദാര മൂലധന നയത്തിന്റെ വിശ്വസ്തരായ നടത്തിപ്പുകാരാണ് തങ്ങളെന്ന് ഈ സര്‍ക്കാര്‍ ലജ്ജയില്ലാതെ പറയുന്നുവെന്നും രമ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button