Latest NewsNewsIndia

കേന്ദ്ര സര്‍ക്കാരിന്‍റെ ഭവന നിര്‍മ്മാണ സഹായ ഫണ്ട് 195.82 കോടി കേരളം നഷ്ടപ്പെടുത്തി; സി.എ.ജി റിപ്പോര്‍ട്ട്

2019-ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്

ന്യൂഡൽഹി : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി നടപ്പാക്കുന്നതിൽ കേരളത്തിന് വീഴചയുണ്ടായതായി കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 195.82 കോടി രൂപയുടെ ധനസഹായമാണ് സംസ്ഥാനം നഷ്ടപ്പെടുത്തിയതെന്ന് സി.എ.ജി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു

2019-ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളത്തില്‍ 42,431 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്ഥിരം മുന്‍ഗണന ലിസ്റ്റിലേക്ക് അര്‍ഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വീഴ്ച പറ്റി.

Read Also : രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യം: ഹസാർഡ്

വീടുനിര്‍മാണത്തില്‍ വയോജനങ്ങളെയും ദുര്‍ബലരേയും സഹായിക്കുക, ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കുക എന്നിവ ഉറപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്തുകള്‍ പരാജയപ്പെട്ടതായും സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button