
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിൽ പുതുതായി 1,251 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. കോവിഡ് ചികിത്സയിലുള്ളവരിൽ 1,026 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,51,687 ആയി. ഇതിൽ 4,34,439 പേർ രാജ്യത്ത് കോവിഡ് രോഗത്തിൽ നിന്നും മുക്തരായി.
രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 9,871 ആയി താഴ്ന്നു. ഇവരിൽ 1,443 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനമാണ്.
രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് രോഗികളുടെ എണ്ണം: മക്ക 367, റിയാദ് 349, കിഴക്കൻ പ്രവിശ്യ 148, അസീർ 88, മദീന 87, ജീസാൻ 55, അൽഖസീം 44, നജ്റാൻ 30, തബൂക്ക് 26, ഹായിൽ 22, അൽബാഹ 20, വടക്കൻ അതിർത്തിമേഖല 11, അൽജൗഫ് 4. രാജ്യത്ത് ഇതുവരെ 14,206,439 ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
Post Your Comments