COVID 19Latest NewsNewsGulfOman

ഒമാനിൽ ഇന്ന് കോവിഡ് ബാധിച്ചത് 1047 പേർക്ക്

ഒമാൻ; കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ 1047 പേർക്ക് കൂടി കൊറോണ രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതോടെ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 2,18,271 ആയി ഉയർന്നു. രാജ്യത്ത് 2,00,421 പേർ രോഗത്തിൽ നിന്നും മുക്തരായി. നിലവില്‍ 91.8 ശതമാനമാണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ ദിവസം മരണപ്പെട്ട 11 പേർ ഉൾപ്പെടെ ഇതുവരെ 2,356 പേര്‍ രാജ്യത്ത് കൊറോണ രോഗം ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. നിലവില്‍ 802 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 257 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ് കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button