തൃശൂർ: തൃശൂർ ജില്ലയിൽ മത്സ്യബന്ധനം നടത്താൻ അനുമതി. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച അനുമതി നൽകിയത്. ആന്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവായവർക്ക് കടലിൽ പോകാനാണ് അനുമതി നൽകിയിരിക്കുന്നത്.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം
കടലിൽ പോകുന്നവരുടെയും ബോട്ടുകളുടെയും വിവരങ്ങൾ ഫിഷറിസ് വകുപ്പിനെ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ മാത്രമാണ് ജില്ലയിൽ മത്സ്യ വിൽപ്പനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.
രാവിലെ ഏഴ് മണി മുതൽ വൈകിട്ട് മൂന്നുവരെയാണ് ഹാർബറുകൾക്ക് പ്രവർത്തനാനുമതിയുള്ളത്. ഒരു സമയം 20 ആളുകൾക്ക് ഹാർബറിൽ പ്രവേശിക്കാം. ഹാർബറിൽ ചില്ലറ വിൽപ്പനയും ലേലവും ഉണ്ടായിരിക്കില്ല.
Post Your Comments