COVID 19Latest NewsNewsIndia

ആശ്വാസവാർത്ത; രാജ്യത്ത് 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ, മരണനിരക്കിലും കുറവ്

54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. നിലവില്‍ 18,95,520 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

2,55,287 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. 2.59 കോടിയാളുകളാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ രോഗത്തിൽ നിന്ന്​ മുക്തരായത്​. രോഗമുക്തി നിരക്ക്​ 92.09 ആയി ഉയർന്നതായും പ്രതിദിന പോസിറ്റിവിറ്റി നിരക്ക്​ 6.62 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read Also  : കോഴിക്കോട്ട് ബ്യൂട്ടിപാർലർ ജോലിക്കാരിക്ക് പീഡനം; പ്രതികളിൽ ഒരാൾ ധാക്കയിലെ പ്രമുഖ ടിക്ടോക് താരം, നടന്നത് മനുഷ്യക്കടത്ത്

രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2795 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 3,31,895 ആയി. മഹാരാഷ്​ട്രയിലും (500) തമിഴ്​നാട്ടിലുമാണ്​ (478) ഏറ്റവും കുടുതൽ മരണങ്ങൾ റിപ്പോർട്ട്​ ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button