ചെന്നൈ: രാജ്യത്ത് കോവിഡിന് പിന്നാലെ വില്ലനായി ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നു. തമിഴ്‌നാട്ടില്‍ മാത്രം 519 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 17 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ വൈറസിന്റെ ഉറവിടം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 136 കേസുകളും ചെന്നൈയിലായതിനാല്‍ തന്നെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഇതിനായി പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു.
Read Also : ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്ത് വീണ്ടും മരണം
”അണുബാധയുടെ ഉറവിടം കൃത്യമായി കണ്ടെത്താനായിട്ടില്ല. സ്റ്റിറോയിഡുകള്‍ അമിതമായി ഉപയോഗിക്കുന്നതാണ് ഇതിന് കാരണമെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ വിദേശത്തുള്ള ഡോക്ടര്‍മാര്‍ തങ്ങളും സ്റ്റിറോയിഡുകള്‍ ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതായി പറഞ്ഞിട്ടില്ല. ഉറവിടം കണ്ടെത്താനായി 13 അംഗ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. സമാനമായ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളേജിലും സ്ഥാപിക്കും. ” -ആരോഗ്യ മന്ത്രി പറഞ്ഞു.
Post Your Comments