Latest NewsIndia

കോഴിക്കോട്ട് ബ്യൂട്ടിപാർലർ ജോലിക്കാരിക്ക് പീഡനം; പ്രതികളിൽ ഒരാൾ ധാക്കയിലെ പ്രമുഖ ടിക്ടോക് താരം, നടന്നത് മനുഷ്യക്കടത്ത്

യുവതിയെ കൂട്ടബലാത്സംഗം ചെയ്തതും മർദിച്ചതും 5 ലക്ഷം രൂപയെച്ചൊല്ലിയുള്ള വഴക്കിനെ തുടർന്നാണെന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരു : മനുഷ്യക്കടത്ത് വഴി ബെംഗളൂരുവിൽ എത്തിച്ച 24 വയസ്സുള്ള യുവതിയെ കൂട്ടംചേർന്നു പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്തു കുപ്പി തിരുകി കയറ്റുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്തതും മർദിച്ചതും 5 ലക്ഷം രൂപയെച്ചൊല്ലിയുള്ള വഴക്കിനെ തുടർന്നാണെന്നാണ് പോലീസ് പറയുന്നത്.

പിടിയിലായ 6 പേരിൽ റിദോയ് ബാബു(25) ധാക്കയിലെ പ്രമുഖ ടിക്ടോക് താരമാണ്. തന്റെ പ്രശസ്തി ഉപയോഗിച്ച് സ്ത്രീകളുമായി പരിചയപ്പെടുകയും ഇവരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ 2 സ്ത്രീകൾ ഉൾപ്പെടെ 6 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിലായിരുന്നു. മനുഷ്യക്കടത്തിലും സെക്സ് റാക്കറ്റിലും പെട്ട യുവതി സംഘത്തിൽ നിന്നു 5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

പലവട്ടം ആവശ്യപ്പെട്ടെങ്കിലും പണം തിരികെ നൽകിയില്ല. തുടർന്ന് പിടിയിലായ സ്ത്രീകൾ യുവതിയെ കണ്ടെത്തുകയും മറ്റുള്ളവരുടെ മുന്നിൽ എത്തിക്കുകയുമായിരുന്നു. ഇവിടെവെച്ചാണ് യുവതിയെ മർദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. സംഘത്തിലൊരാളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതെന്നും പൊലീസ് പറഞ്ഞു. വിഡിയോ വൈറൽ ആയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കോഴിക്കോട്ട് ബ്യൂട്ടിപാർലറിൽ ജോലി ചെയ്തിരുന്ന യുവതിയെ കഴിഞ്ഞയാഴ്ചയാണ് ബെംഗളൂരുവിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ചു കടന്നുകളയാൻ ശ്രമിച്ച റിദോയിയെയും മറ്റൊരു പ്രതി റാകിബുൾ ഇസ്‌ലാം സാഗറിനെയും പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button