തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേളയിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് നിയമസഭയ്ക്കുള്ളിൽ എത്തിയ കെ.കെ. രമ എം.എൽ.എയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാഡ്ജുകളും മറ്റും ധരിക്കുന്നത് ചട്ടലംഘനമാണെന്ന് സ്പീക്കർ എം.ബി.രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ കെ.കെ. രമ നിയമസഭയിൽ പുതിയ അംഗമായതിനാൽ നടപടിയെടുക്കേണ്ടതില്ലെന്നാണ് തീരുമാനം. നിയമസഭയിൽ എം.എൽ.എ മാരുടെ സത്യപ്രതിജ്ഞാ വേളയിലാണ് കെ.കെ.രമ ബാഡ്ജ് ധരിച്ച് എത്തിയത്. എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബാഡ്ജ് ധരിച്ചിരുന്നത് ചട്ടംലഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പരാതി ലഭിച്ചിരുന്നു.
അതേസമയം, വടകരയിൽ നിന്ന് നിയമസഭയിലെത്തിയ കെ.കെ.രാമ പുതിയ അംഗമായതിനാൽ നിയമസഭാ ചട്ടങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തി നടപടികൾ വേണ്ടെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ തീരുമാനം.
Post Your Comments