Latest NewsIndiaNews

കോവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവർത്തകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ

കോവിഡ് കാലത്ത് കൃത്യവും സത്യസന്ധവുമായി വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മാധ്യമ പ്രവർത്തകർക്ക് സാധിച്ചു

ലക്‌നൗ : കോവിഡ് ബാധിച്ച് മരിച്ച മാധ്യമ പ്രവർത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദി പത്രപ്രവർത്തക ദിനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ചടങ്ങിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. എല്ലാ മാധ്യമ പ്രവർത്തകർക്കും ആശംസകൾ അറിയിക്കുന്നതായും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ചടങ്ങിൽ പറഞ്ഞു.

കോവിഡ് കാലത്ത് കൃത്യവും സത്യസന്ധവുമായി വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മാധ്യമ പ്രവർത്തകർക്ക് സാധിച്ചു. രണ്ടാം തരംഗത്തിൽ രാജ്യത്തുടനീളമുള്ള നിരവധി മാധ്യമ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. നിരവധി പേർ മരണപ്പെടുകയും ചെയ്തിരുന്നു. അവരുടെ കുടുംബങ്ങളെ സർക്കാർ സഹായിക്കുമെന്നും ഒപ്പമുണ്ടാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Read Also  :  ഉള്ളുപൊള്ളയായിരുന്ന രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചത് മോദി; കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യോഗി

മാധ്യമ പ്രവർത്തകർ സമൂഹത്തിലുള്ളവരെ ബോധവത്കരിക്കുന്നതിനും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും നിസ്വാർത്ഥം പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പ്രോത്സാഹനം ഇനിയും തുടരുമെന്നും യോഗി ആദിത്യ നാഥ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button