ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതി തുടങ്ങാനുള്ള തീരുമാനം കോവിഡ് വൈറസ് വ്യാപനത്തിന് മുൻപ് തന്നെ സ്വീകരിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി ഹർദ്ദീപ് സിംഗ് പുരി. സെൻട്രൽ വിസ്തയ്‌ക്കെതിരെ കുപ്രചാരണങ്ങൾ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടവും ഇല്ലാതാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം സെൻട്രൽ വിസ്താ പദ്ധതിയെ ധൂരത്തെന്ന് വിളിച്ചു. എന്നാൽ 2008 മുതൽ തന്നെ പുതിയ പാർലമെൻറ് നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെൻട്രൽ വിസ്തയെക്കുറിച്ചുള്ള വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്ന് നേരത്തെയും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. സെൻട്രൽ വിസ്റ്റ അവന്യൂവിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികളെക്കുറിച്ചുള്ള വ്യാജ ചിത്രങ്ങളിലും കള്ളക്കഥകളിലും വിശ്വസിക്കരുതെന്നും ഞാവൽ മരങ്ങളൊന്നും നീക്കം ചെയ്തിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ഉയർത്തിക്കാട്ടുന്ന രീതിയിലാണ് സെൻട്രൽ വിസ്ത പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. നിലവിലെ പാർലമെന്റ് മന്ദിരത്തോട് ചേർന്ന് ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും ഓഫീസും എല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. എല്ലാ എംപി മാർക്കും പ്രത്യേക ഓഫീസ് മുറികളും ഇവിടെ സജ്ജമാക്കും.
Post Your Comments