ആലപ്പുഴ; ഒരാഴ്ചക്കിടെ ഒരു കുടുംബത്തിലെ മൂന്നു പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചിരിക്കുന്നത്. വൈക്കം മൂകാംബികച്ചിറ കുടുംബത്തിലേക്കാണ് ഒന്നിനു പിറകെ ഒന്നായിട്ട് കോവിഡ് ബാധിച്ചു മരണം സംഭവിച്ചിരിക്കുന്നത്. രണ്ട് സഹോദരന്മാരും അവരിൽ ഒരാളുടെ ഭാര്യയുമാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചത്.
മൂകാംബികച്ചിറയിൽ ബാലകൃഷ്ണൻ (തമ്പി-64) ആറുദിവസം മുമ്പാണ് കൊറോണയ്ക് കീഴടങ്ങിയത്. അന്ന് വൈകീട്ട് സഹോദരൻ ബാബു (66)വും കോവിഡ് ബാധിച്ച് മരിച്ചു. ഈ വേർപാട് ഏൽപ്പിച്ച വേദനയ്ക്കിടെയാണ് ബാബുവിന്റെ ഭാര്യ നിർമല (61)യുടെ മരണ വാർത്തയും പുറംലോകമറിയുന്നത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു നിർമലയുടെ മരണം സംഭവിച്ചിരിക്കുന്നത്.
ബാലകൃഷ്ണനും ബാബുവും പെയിന്റിങ് തൊഴിലാളികളായിരുന്നു. നിർമല തൊഴിലുറപ്പുപണികൾ ചെയ്തിരുന്നു. മൂന്നുപേരുടെയും ശവസംസ്കാരം വൈക്കം നഗരസഭാ ശ്മശാനത്തിൽ നടത്തുകയുണ്ടായി.
Post Your Comments