Latest NewsNewsIndia

ലക്ഷദ്വീപ് വികസനത്തെ അല്ല,അതിന്റെ പേര് പറഞ്ഞ് നടപ്പാക്കുന്ന മറ്റ് അജണ്ടകളെയാണ് എതിർക്കുന്നത്; ശിവസേന

ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ അഡ്മിനിസ്ട്രേറ്റർമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കിയാൽ അത് വലിയ അസ്വസ്ഥതകൾക്ക് കാരണമാകും

മുംബൈ : ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ശിവസേന. തദ്ദേശവാസികളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി കേന്ദ്രം മുന്നോട്ടുപോയാൽ രാജ്യത്ത് വർഗീയ ചേരിതിരിവിനും അസ്വസ്ഥതയ്ക്കും അത് കാരണമാകുമെന്നും ശിവസേന പറയുന്നു.

ബിജെപി ഭരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ബീഫ് നിരോധിക്കാത്തത് എന്തുകൊണ്ടാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ചോദിച്ചു. ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ അഡ്മിനിസ്ട്രേറ്റർമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കിയാൽ അത് വലിയ അസ്വസ്ഥതകൾക്ക് കാരണമാകും.അതിന് രാജ്യം മുഴുവൻ വില നൽകേണ്ടിവരുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.

Read Also  :  ചൈന ചതിച്ചു: പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും

ലക്ഷദ്വീപിന്റെ വികസനത്തിന് ആരും എതിര് നിൽക്കുന്നില്ലെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. വികസനത്തിന്റെ പേരു പറഞ്ഞ് മറ്റ് അജണ്ടകൾ നടപ്പാക്കുന്നതിനെയാണ് പ്രദേശവാസികൾ എതിർക്കുന്നത്. നിയമം എല്ലാവർക്കും ഒന്നായിരിക്കണം. ബിജെപി ഭരിക്കുന്ന ഗോവയിൽ ബീഫ് നിരോധിക്കാതിരിക്കുകയും ലക്ഷദ്വീപിൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്യുമ്പോഴാണ് സംശയങ്ങൾ ഉടലെടുക്കുന്നതെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button