KeralaNattuvarthaLatest NewsNews

‘കേരളത്തിലെ മുഖ്യമന്ത്രി കിണറ്റിലെ തവളയാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കരുത്’; രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി

പിണറായിക്കും സതീശനും നിലവാരമില്ലെങ്കിലും അവർ ഇരിക്കുന്ന കസേരയ്ക്ക് നിലയും വിലയുമുണ്ടെന്ന് മനസ്സിലാക്കണം

രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കരുത് എന്ന നിയമം കേട്ടുകേഴ്വി ഇല്ലാത്തതാണെന്നു പറഞ്ഞ മുഖ്യമന്ത്രി കിണറ്റിലെ തവളയാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കരുതെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരായി പാസാക്കിയ കേരളത്തിന്റെ പ്രമേയം നാടകമാണെന്നും പ്രമേയം കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കണം എന്ന താല്പര്യം കേരള സർക്കാരിന് ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയനും, വി.ഡി സതീശനും നിലവാരമില്ലെങ്കിലും ഭരണാഘടനാപരമായി അവർ ഇരിക്കുന്ന കസേരയ്ക്ക് നിലയും വിലയുമുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായി രാഷ്‌ട്രപതി നിയമിച്ച അഡ്മിനിസ്ട്രേറ്റർക്ക് എതിരെ പ്രമേയം പാസാക്കാൻ കേരളത്തിന് അധികാരമുണ്ടോയെന്നും ജനാധിപത്യത്തെ അവഹേളിച്ച് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് അച്ചടി മഷിയുടെ വിലപോലും കല്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ പാസാക്കിയ പ്രമേയത്തിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നതെന്നും സന്ദീപ് ചോദിക്കുന്നു.

പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനം; റിഷി പല്‍പ്പുവിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി

രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കരുത് എന്ന നിയമം കേട്ടുകേഴ്വി ഇല്ലാത്തതാണെന്നു പറഞ്ഞ മുഖ്യമന്ത്രി കിണറ്റിലെ തവളയാണെന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കരുതെന്നും, രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ ഈ നിയമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ മരങ്ങളിൽ പൂശിയിരിക്കുന്നത് ചുണ്ണാമ്പും മണ്ണുമാണെന്നും, മരത്തിന് കളറടിച്ചാൽ കാവിവത്കരണം ആകുമെന്ന് വിചാരിക്കുന്ന മണ്ടന്മാർ അല്ല ബി.ജെ.പിക്കാരെന്നും സന്ദീപ് വ്യക്തമാക്കി

ലക്ഷദ്വീപിലെ കേന്ദ്രസർക്കാർ നടപടികളെ ചൈന ടിബറ്റിൽ നടത്തിയ അധിനിവേശത്തോട് താരതമ്യം ചെയ്ത പി.ടി. തോമസിനെ രാജ്യദ്രോഹിയായി മുദ്രകുത്തണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. സംഘപരിവാറിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവർ രാഷ്ട്ര ദ്രോഹികളെ കൂട്ടുപിടിച്ച് രാഷ്ട്രത്തെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button