
തിരുവനന്തപുരം: പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പുവിനെ ബിജെപിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് പുറത്താക്കാന്‍ കാരണമായതെന്ന് കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.
പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിനെക്കുറിച്ചു പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിഷി പല്‍പ്പുവിനെതിരെ നടപടി എടുത്തത്.
Post Your Comments