KeralaLatest NewsNews

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ റോഡിൽ വെച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ മംഗലപുരം സ്‌ദേശിയായ നിധീഷ് എന്ന യുവാവിനെ ആറ്റിങ്ങൽ വെച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ അജീഷാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് പോലീസാണ് ഇയാളെ പിടികൂടിയത്.

Read Also: മാറിടത്തെക്കുറിച്ചു കമന്റ്: അശ്വതിയ്ക്ക് പിന്നാലെ ആര്യ, മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവസമയം അജീഷിനൊപ്പമുണ്ടായിരുന്ന ഭാര്യയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിധീഷിനെ ആറ്റിങ്ങലിനടുത്ത് കോരാണിയിലെ ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തിയത് അജീഷിന്റെ ഭാര്യയാണ്. ജംഗ്ഷനിലെത്തിയ നിധീഷിനെ അജീഷ് മർദ്ദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നിധീഷിനെ ആശുപത്രിയിലെത്തിച്ചത്. നിധിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നാട്ടുകാർ ഓടിക്കൂടിയതോടെ അജീഷ് കടന്നു കളഞ്ഞെങ്കിലും രശ്മിയെ പൊലീസ് പിടികൂടുകയായിരുന്നു.

രശ്മിയും നിധീഷും നേരത്തേ സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിന്റെ പേരിൽ രശ്മിക്കും ഭർത്താവിനുമിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read Also: ഭർത്താവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യും മുമ്പേ ഭാര്യയുടെ സദാചാരമന്വേഷിച്ച ഒളിക്യാമറ; രാഹുല്‍ മാങ്കൂട്ടത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button