KeralaLatest NewsNews

സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി; ഉത്തരവ് പുറത്തിറക്കി കളക്ടർ

പാലക്കാട്: ജില്ലയിൽ സ്വർണ്ണക്കടകൾക്കും തുണിക്കടകൾക്കും നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുന്നിൽ കണ്ടു കൊണ്ടും സംസ്ഥാന സർക്കാർ ഉത്തരവ് മാനിച്ച് കൊണ്ടും നിബന്ധനകളോടെസ്വർണ്ണക്കടകൾ, തുണിക്കടകൾ,ചെരുപ്പ് കടകൾ എന്നിവ പ്രവർത്തിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി. പരമാവധി 25 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

Read Also: കൊല്ലം ബൈപ്പാസിൽ ചൊവ്വാഴ്ച്ച മുതൽ ടോൾ പിരിവ് ആരംഭിക്കും; ജോലിക്കെത്താൻ സ്വകാര്യ കമ്പനി ജീവനക്കാർക്ക് നിർദ്ദേശം

പ്രവർത്തന സമയം ഉച്ചയ്ക്ക് രണ്ട് വരെ മാത്രമായിരിക്കും. ഓൺലൈൻ / ഹോം ഡെലിവറി മാത്രമായിരിക്കും അനുവദിക്കുക. രണ്ടാഴ്ച സമയത്തിനുള്ളിൽ വിവാഹം നടത്തുന്നവർക്ക് മാത്രം പരമാവധി ഒരു മണിക്കൂർ വരെ നേരിട്ട് പ്രവേശനം അനുവദിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരേസമയം 10 പേരിൽ കൂടുതൽ പേർ കടകളിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം. കടകളിൽ കുട്ടികൾ, ഗർഭിണികൾ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവർ പ്രവേശിക്കരുതെന്നും നിർദ്ദേശമുണ്ട്.

സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും നിർബന്ധമായും ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. കൈകൾ സാനിറ്റൈസ് ചെയ്യുന്നതിനുള്ള സംവിധാനം കടകളിൽ ഒരുക്കിയിരിക്കണം. ഇക്കാര്യങ്ങൾ സ്ഥാപനത്തിലെ ഡിസ്റ്റൻസിംഗ് മാനേജർ പരിശോധിച്ച് ഉറപ്പു വരുത്തണം. പൂർണമായും അടച്ചിട്ടിട്ടുള്ളതും കണ്ടെയ്ൻമെന്റ് സോൺ ആയതുമായ പ്രദേശങ്ങളിലും മേൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല. ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ എന്നിവർ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിഷ്‌ക്കർഷിക്കുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

Read Also: ഒറ്റയടിക്കുള്ള തലമുറമാറ്റം മണ്ടത്തരം; അധികാരത്തിലെത്തുന്നത് കൂട്ടായ പ്രവർത്തനങ്ങളിലൂടെയെന്ന് കെപിസിസി ജനറൽ സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button