COVID 19KeralaLatest NewsNews

തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം

തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,750 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ജില്ലയിൽ ഇന്ന് 2,924 പേര്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി. 14, 587 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തവരിൽ 1,653 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതില്‍ 6 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 17.3 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉള്ളത്.

തിരുവനന്തപുരം ജില്ലയില്‍ പുതുതായി 3,387 പേരെക്കൂടി കൊറോണ വൈറസ് നിരീക്ഷണത്തിലാക്കിയിരിക്കുന്നു. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ടു ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 76, 375 ആയി ഉയർന്നു. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 5,605 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button