തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജൂണ്‍ 1ന് നടക്കുമെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അന്നേദിവസം രാവിലെ 8.30നാണ് ചടങ്ങുകള്‍ ആരംഭിക്കുക. ചടങ്ങില്‍ പരമാവധി 25 പേര്‍ക്ക് മാത്രമാണ് പ്രവേശനമുണ്ടാകൂവെന്ന് മന്ത്രി അറിയിച്ചു.
Read Also: അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണത്തിൽ തെളിഞ്ഞത് ഇരട്ടക്കൊലപാതകം; സ്ത്രീ അറസ്റ്റിൽ
കേരളത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുക. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.മുഖ്യമന്ത്രിയുടെ ആശംസാ കാര്‍ഡ് അധ്യാപകര്‍ തന്നെ നേരിട്ടെത്തിക്കണമെന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി വാട്ട്സ് ആപ്പ് മുഖാന്തരമോ മറ്റ് സംവിധാനങ്ങള്‍ വഴിയോ എത്തിച്ചാല്‍ മതി. അധ്യാപക സംഘടനകള്‍ തെറ്റിദ്ധരിച്ചതാണ് വിവാദത്തിന് കാരണമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments