Latest NewsIndiaInternational

വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സി ആശുപത്രിയിൽ

മെഹുല്‍ ചോക്‌സിയെ നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി ബുധനാഴ്ച വരെ നീട്ടി

ന്യൂഡൽഹി:  ജയിലില്‍ കഴിയുന്ന വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിലും കൈകളിലും പരുക്കേറ്റ നിലയില്‍ ചോക്‌സിയുടെ ഡൊമിനിക്കയിലെ ജയിലിലെ ചിത്രങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങള്‍ എങ്ങനെ പുറത്തുവന്നു എന്നതടക്കമുള്ള അന്വേഷണത്തിലാണ് ജയില്‍ അധികൃതരും പൊലീസും.

ജയിലിലെ കാവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മെഹുല്‍ ചോക്‌സിയെ രണ്ടാം തിയതി കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ചോക്‌സിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മെഹുല്‍ ചോക്സി ഡൊമിനിക്കന്‍ പൊലീസിന്റെ പിടിയിലായത്.

അതേസമയം, മെഹുല്‍ ചോക്‌സിയെ നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി ബുധനാഴ്ച വരെ നീട്ടി. പഞ്ചാബ് നാഷണല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തു വരുന്നതിന് മുമ്പാണ് ചോക്‌സി ആന്റിഗ്വയിലേക്ക് കടന്നത്.

read also: കോ​വി​ഡ് :മൃ​ത​ദേ​ഹം പുഴയില്‍ തള്ളിയ സം​ഭ​വം; ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത് ബന്ധുക്കൾ: 2 പേ​ര്‍ അ​റ​സ്റ്റി​ല്‍

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് ചോക്‌സിയെ ഡൊമിനിക്ക തടവിലാക്കിയിരിക്കുന്നത്. ഇതിനിടെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button