CinemaMollywoodLatest NewsKeralaNewsIndiaEntertainment

ഒന്ന് പോ കൊച്ചേ, മമ്മൂട്ടിയുടെ കാര്യം നോക്കാൻ മമ്മൂട്ടിക്ക്‌ അറിയാം; ഫാത്തിമ താഹ്‌ലിയയ്ക്ക് മമ്മൂട്ടി ആരാധികയുടെ മറുപടി

ലക്ഷദ്വീപ് വിഷയത്തില്‍ നടൻ മമ്മൂട്ടി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ താഹ്‌ലിയയ്ക്ക് മറുപടിയുമായി ഒരു മമ്മൂട്ടി ആരാധിക

കൊച്ചി: വിവാദങ്ങൾ പെയ്‌തിറങ്ങുന്ന ലക്ഷദ്വീപ് വിഷയത്തില്‍ നടൻ മമ്മൂട്ടി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ താഹ്‌ലിയയ്ക്ക് മറുപടിയുമായി ഒരു മമ്മൂട്ടി ആരാധിക. ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മമ്മൂട്ടി ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നായിരുന്നു ഫാത്തിമ പ്രതികരിച്ചത്. ഇതിനു മമ്മൂട്ടി ആരാധികയായ സുജ കെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

എന്തൊക്കെ പറയണം, എപ്പോഴൊക്കെ പറയണം എന്ന കാര്യത്തിൽ മമ്മൂട്ടിക്ക് നിശ്ചയമുണ്ടെന്നും ഫാത്തിമ തഹ്‌ലിയ പഠിപ്പിക്കണ്ടെന്നും സുജ പോസ്റ്റിൽ പറയുന്നു. മുസ്ലിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മാത്രം ആണ് ഇവർക്ക് മമ്മൂട്ടി “മെഗാ നടൻ”, അല്ലാത്തപ്പോ ഇവർക്ക് മമ്മൂട്ടി ഹറാം ആയ നടൻ ആണെന്നും സുജ ആരോപിക്കുന്നു. സുജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മുസ്ലിം സമുദായങ്ങൾക്ക്‌ എന്തെങ്കിലും ഇവിടെ സംഭവിച്ചാൽ കുറച്ച് തട്ടം ഇട്ട താത്താമാരും കുറച്ച് സമുദായ സ്നേഹികളും നേരെ ഓടി കേറുന്ന ഒരു മരം ഉണ്ട്.. മമ്മൂട്ടി എന്ന മരം. മുസ്ലിങ്ങൾക്ക് മാത്രം എന്തേലും സംഭവിച്ചാൽ ഉടനെ മമ്മൂട്ടി അതിനു പ്രതികരിക്കണം വായ തുറക്കണം എന്നൊക്കെ പറഞ്ഞ് ആദ്യം ഇറങ്ങുന്നത് ഈ താത്തമാരും ഒരു വിഭാഗത്തിൽ ഉള്ള കുറച്ചു സമുദായ സ്നേഹികളും ആയിരിക്കും. വേറെ ആർക്ക് എന്ത് സംഭവിച്ചാലും മമ്മൂട്ടിയുടെ അഭിപ്രായം ഇവർക്കു അറിയണ്ട മമ്മൂട്ടി വായും തുറക്കണ്ട. പിന്നെ ഈ രണ്ട് കൂട്ടർക്കും വേറെ ഒരു പ്രത്യേകത കൂടി ഉണ്ട്.. മുസ്ലിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മാത്രം ആണ് ഇവർക്ക് മമ്മൂട്ടി “മെഗാ നടൻ”!!!!. അല്ലാത്തപ്പോ ഇവർക്ക് മമ്മൂട്ടി ഹറാം ആയ നടൻ ആണ്. മമ്മൂട്ടി യുടെ സിനിമ മാത്രമേ ഇവർക്ക് ഹറാം ആയുള്ളൂ എന്നത് മറ്റൊരു നഗ്ന സത്യം. മമ്മൂട്ടി ചന്ദനം ഇടുന്നു പൂന്നൂൽ ഇടുന്നു അമ്പലത്തിൽ പോയി കൈ കൂപ്പുന്നു എന്തൊക്കെ ഹറാം ആണ് ഈ മമ്മൂട്ടി കാണിക്കുന്നത്.? അപ്പൊ മമ്മൂട്ടി കൊള്ളാത്തവനും ഇസ്ലാംന് വേണ്ടാത്തവനും ഒക്കെ ആണ്. പക്ഷേ എവിടേലും ഒരു മുസ്ലിംന് എന്തേലും സംഭവിച്ചാൽ മമ്മൂട്ടി ഇവർക്ക് മഹാ നടൻ ആണ് മെഗാ നടൻ ആണ്.

Also Read:ഉള്ളുപൊള്ളയായിരുന്ന രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചത് മോദി; കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യോഗി

ഇപ്പോൾ തന്നെ നിങ്ങൾ താഴെയുള്ള ഈ താത്തയുടെ പോസ്റ്റ്‌ നോക്കുക.. നില വിളക്ക്‌ കൊളുത്താതെ മാറി നിന്ന അബ്ദു റബ്ബ് സാഹിബ്നെ വിമർശിക്കാൻ മമ്മൂട്ടിക്ക്‌ വലിയ ഉത്സാഹം ആയിരുന്നു എന്ന്….. ദേ ഇത് തന്നെ ആണ് ഇന്നു ലക്ഷ ദ്വീപ് വിഷയത്തിലും മമ്മൂക്ക വാ തുറക്കാത്തതിന്റെ ഏറ്റവും വലിയ കാരണവും. അന്ന് ഈ വിഷയത്തിൽ മമ്മൂക്ക മമ്മൂക്കയുടെതായ അഭിപ്രായം പറഞ്ഞപ്പോൾ ഇവളെ പോലുള്ള ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ താത്തമാര് അടക്കം അന്ന് മമ്മൂട്ടി എന്ന നടനെ വിളിക്കാത്ത തെറികൾ ഇല്ലാ… ഇന്നും ഇവള് വെച്ചിരിക്കുന്നത് അന്നത്തെ ആ വിഷയം ആണ്.. അതായത് ഇന്നും ഇവളുടെ ഒന്നും മനസ്സിൽ നിന്നു മമ്മൂക്ക പറഞ്ഞ ആ അഭിപ്രായം മാഞ്ഞു പോയിട്ടില്ലന്നർത്ഥം .. ഇന്നും ഇതിന്റെ പേരിൽ ഇവളെ പോലുള്ളവരുടെ തെറി സ്വന്തം സമുദായം ആയിട്ട് പോലും മമ്മൂട്ടി കേൾക്കുന്നുണ്ട്.. അപ്പൊ ഇവളോട്ള്ള എന്റെ ചോദ്യം ഇതാണ്.. മമ്മൂട്ടി എന്ന നടൻ പുള്ളിടെ അഭിപ്രായം അന്ന് വെട്ടി തുറന്ന് പറഞ്ഞപ്പോ അതിന്റെ പേരിൽ അന്നും ഇന്നും പുള്ളിക്ക് എതിരെ പുള്ളിടെ സ്വന്തം സമുദായത്തിൽ ഉള്ള നിങ്ങൾ തന്നെ തെറി വിളിച്ചു നടക്കുന്ന ഈ നാട്ടിൽ ,,,സങ്കികൾ പ്രതി കൂട്ടിൽ നിക്കുന്ന ഒരു വിഷയത്തിൽ മുഹമ്മദ്‌ കുട്ടി എന്ന മമ്മൂട്ടി എന്തേലും പറഞ്ഞാൽ ഇവിടെ ഉണ്ടാകുന്ന പുകില്കൾ എന്തായിരിക്കും എന്നൊന്ന് ചുമ്മാ ആലോചിച്ചു നോക്കിയേ….

ഇത് പോലുള്ള വിഷയങ്ങൾ വരുമ്പോ മമ്മൂട്ടി വാ തുറക്കണം എന്ന് നിങ്ങൾ ഒക്കെ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നിങ്ങളെ പോലുള്ള ഒരു സമുദായത്തിന്റെ പേരും ഇട്ട് നടക്കുന്ന രാഷ്ട്രീയ വിഷങ്ങൾ ആദ്യം മിണ്ടാതിരിക്കണം….അന്ന് നിലവിളക്ക് ന്റെ കാര്യത്തിൽ മമ്മൂട്ടി പറഞ്ഞത് മമ്മൂട്ടിയുടെ അഭിപ്രായം ആണ്.. അത് ആ രീതിയിൽ ആണോ നിങ്ങൾ ഒരു വിഭാഗം എടുത്തത്… ഒരു അഭിപ്രായം പറഞ്ഞത് ന് സ്വന്തം സമുദായക്കാര് പോലും തെറി വിളിച്ച ഈ നാട്ടിൽ എന്തേലും ഒരു വിഷയത്തിൽ മമ്മൂക്കയെ പോലുള്ള ഒരു നടൻ ഒക്കെ എങ്ങനെ തന്റെ അഭിപ്രായം പറയും. പിന്നെ അബ്ദു റബ്ബ്ന് എതിരെ മമ്മൂട്ടി വാ തുറന്നത് മാത്രമേ നീ അറിഞ്ഞുള്ളോ.. ബാക്കി എഴുതാൻ നിന്റെ വാളിൽ സ്ഥലം ഇല്ലായിരുന്നോ… ഇവിടെ ഗുജറാത് വിഷയത്തിലും പൌരത്വ ബിൽ വിഷയത്തിലും മമ്മൂട്ടി ഇവിടെ പ്രതികരിച്ചിട്ടുണ്ട്. അതൊന്നും വെക്കാതെ അബ്ദു റബ്ബ് ന്റെ അണ്ണാക്കിൽ കൊടുത്തത് മാത്രം പൊക്കി പിടിച്ചു നടക്കാൻ ഈ അബ്ദു റബ്ബ് ന് എന്താ കൊമ്പ് ഉണ്ടോ. ഒന്ന് പോ കൊച്ചേ നീ… നീ പോയി അബ്ദു റബ്ബ് ന്റെ കാര്യവും കുഞ്ഞാലി കുട്ടിയുടെ കാര്യം നോക്കിയ മതി. മമ്മൂട്ടിയുടെ കാര്യം നോക്കാൻ മമ്മൂട്ടിക്ക്‌ അറിയാം. പുള്ളിക്ക് ഇഷ്ടം ഉണ്ടേൽ പുള്ളി വാ തുറക്കും ഇല്ലെങ്കിൽ തുറക്കില്ല.. അതിനു നിന്നെ പോലുള്ള കൊച്ചു മൂ&@ കളുടെ ആവിശ്യം ഏതായാലും മമ്മൂട്ടിക്ക്‌ ഇല്ലാ എന്ന് ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button