KeralaLatest NewsNews

ജ്വല്ലറി കവര്‍ച്ച: 2 മലയാളികള്‍ പിടിയില്‍; പ്രതിയ്ക്കു വയറുവേദന; ഒടുവിൽ..

കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ ചിലത് പോലീസില്‍ നിന്നും ഒളിപ്പിക്കാനായി ഐസ്‌ക്രീമിനൊപ്പം ചേര്‍ത്ത് വിഴുങ്ങുക ആയിരുന്നു എന്ന് ഷിബു മൊഴി നല്‍കി.

പുത്തൂര്‍: കര്‍ണാടകയില്‍ ജ്വല്ലറി കവര്‍ച്ച കേസില്‍ രണ്ട് മലയാളികള്‍ പിടിയില്‍. എന്നാൽ സ്വർണം കണ്ടെത്തിയ ഞെട്ടലിൽ പോലീസ് അധികൃതർ. പ്രതികളില്‍ ഒരാൾക്ക് വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ കഥയുടെ ഗതിമാറി. പ്രതിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 35 ഗ്രാം സ്വര്‍ണം. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ഷിബു, തളിപ്പറമ്പ് സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്. പുത്തൂര്‍, സുള്ള്യ എന്നിവിടങ്ങളില്‍ നടന്ന ജ്വല്ലറി കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്.

Read Also: ജനാധിപത്യ വിരുദ്ധം; സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കെ.സുരേന്ദ്രൻ

എന്നാൽ കവര്‍ച്ച ചെയ്ത സ്വര്‍ണം ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ രൂക്ഷമായ വയറുവേദനയേ തുടര്‍ന്ന് ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ എക്‌സ്‌റേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത് . കവര്‍ച്ച ചെയ്ത സ്വര്‍ണത്തില്‍ ചിലത് പോലീസില്‍ നിന്നും ഒളിപ്പിക്കാനായി ഐസ്‌ക്രീമിനൊപ്പം ചേര്‍ത്ത് വിഴുങ്ങുക ആയിരുന്നു എന്ന് ഷിബു മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button