റിയാദ്: സൗദിയിൽ പുതുതായി 1,245 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലുള്ളവരിൽ 1,275 പേർ രോഗമുക്തി നേടിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,50,436 ആയി ഉയർന്നു. ഇതിൽ 4,33,413 പേർ രോഗമുക്തരായിരിക്കുന്നു.
രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,661 ആയി കുറഞ്ഞിരിക്കുന്നു. ഇവരിൽ 1,438 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.2 ശതമാനമായി വീണ്ടും ഉയർന്നിരിക്കുന്നു. കൊറോണ വൈറസ് മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം: മക്ക 428, റിയാദ് 313, കിഴക്കൻ പ്രവിശ്യ 155, മദീന 99, അസീർ 74, ജീസാൻ 56, അൽഖസീം 41, ഹായിൽ 23, തബൂക്ക് 20, നജ്റാൻ 14, അൽബാഹ 13, വടക്കൻ അതിർത്തിമേഖല 6, അൽജൗഫ് 3. രാജ്യത്ത് ഇതുവരെ 14,050,048 ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
Post Your Comments