ന്യൂഡൽഹി : കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹായം തുടരുകയാണ്. ഈ ആഴ്ച ആദ്യഘട്ട സഹായം എത്തിച്ചത് ഉക്രയിനാണ്. പ്രത്യേക വിമാനത്തിൽ 184 ഓക്‌സിജൻ സിലിണ്ടറുകളാണ് ഉക്രയിൻ എത്തിച്ചത്.
‘’ഉക്രയിനിൽ നിന്നുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഇന്ത്യയ്ക്കായി എത്തിയിരിക്കുന്നു. ഇന്ന് പുലർച്ചെയാണ് പ്രത്യേക വിമാനത്തിലായി 184 ഓക്‌സിജൻ സിലിണ്ടറുകൾ എത്തിയത്. ഉക്രയിനിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് ഇന്ത്യ നന്ദി അറിയിക്കുന്നു’’ -വിദേശകാര്യ വക്താവ് അരിന്ദം ബാഗാച്ചി ട്വീറ്റ് ചെയ്തു.
Read Also : വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്സി ആശുപത്രിയിൽ
ഇതുവരെ രാജ്യത്തിന് ഫ്രാൻസ്, ക്യാനഡ, അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ, ഗൾഫ് രാജ്യങ്ങൾ , ജർമ്മനി,റഷ്യ, കസാഖിസ്താൻ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ സഹായങ്ങളെത്തിയത് . പി.പി.ഇ കിറ്റുകൾ, മാസ്‌കുകൾ, പരിശോധനാ കിറ്റുകൾ, ജനറേറ്ററുകൾ, വെന്റിലേറ്റർ, വാക്‌സിൻ നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ, ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടർ, എന്നിവയാണ് പ്രധാനമായും എത്തിയത്.
Post Your Comments