COVID 19Latest NewsNewsIndia

കോവിഡ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും രോഗമുക്തി നേടി വീ​ട്ടി​ലേ​ക്ക് പോ​യ യു​വ​തിയെ പീഡിപ്പിച്ചതായി പരാതി

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ച​രൈ​ദി​യോ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കോവിഡ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോയ യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വീ​ട്ടി​ലേ​ക്ക് രാ​ത്രി​യി​ല്‍ മ​ക​ള്‍​ക്കൊ​പ്പം ന​ട​ന്ന് പോ​യ തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ​യാ​ണ് ര​ണ്ടു പേ​ര്‍ പീ​ഡി​പ്പി​ച്ച​ത്.

Read Also : ഹോട്ടൽ മുറിയിൽ വാക്സിൻ ലഭ്യമാക്കാനുള്ള സ്വകാര്യ ആശുപത്രികളുടെ നീക്കത്തിന് കേന്ദ്ര സർക്കാരിന്റെ വിലക്ക്  

കു​റ​ച്ച്‌ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ലെ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് എ​ല്ലാ​വ​രും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം രോ​ഗം ഭേ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യോ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

കോവിഡ് രോഗമുക്തി നേടിയ ശഷം ആം​ബു​ല​ന്‍​സി​ല്‍ വീ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ആ​വ​ശ്യം നി​ഷേ​ധി​ച്ചെന്നും പരാതിയുണ്ട്. മേ​യ് 27നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ട് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button