ഗോഹട്ടി: ആസാമിലെ ചരൈദിയോ ജില്ലയിലാണ് സംഭവം. കോവിഡ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോയ യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. ആശുപത്രിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് രാത്രിയില്‍ മകള്‍ക്കൊപ്പം നടന്ന് പോയ തോട്ടം തൊഴിലാളിയായ യുവതിയെയാണ് രണ്ടു പേര് പീഡിപ്പിച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വീട്ടിലെ എല്ലാവര്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് എല്ലാവരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദിവസങ്ങള്‍ക്ക് ശേഷം രോഗം ഭേദമായതിനെ തുടര്‍ന്ന് യുവതിയോട് വീട്ടിലേക്ക് മടങ്ങാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു.
കോവിഡ് രോഗമുക്തി നേടിയ ശഷം ആംബുലന്‍സില്‍ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആശുപത്രി അധികൃതര്‍ ആവശ്യം നിഷേധിച്ചെന്നും പരാതിയുണ്ട്. മേയ് 27നാണ് സംഭവം നടന്നത്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
Post Your Comments