കൊച്ചി: വിവാദങ്ങൾക്ക് പുകമറ സൃഷ്ട്ടിച്ച ലക്ഷദ്വീപ് വിഷയത്തിൽ ആരോപണങ്ങളിൽ പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ലെന്ന ചട്ടത്തില്‍ ന്യായീകരണവുമായാണ് എ.പി. അബ്ദുള്ളക്കുട്ടി രംഗത്ത് എത്തിയത്. ജനസംഖ്യനിയന്ത്രണം പാടില്ലെന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ലെന്നും നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ ലക്ഷദ്വീപില്‍ ജനസംഖ്യനിയന്ത്രണം വേണമെന്നാണ് അബ്ദുള്ളക്കുട്ടി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ അഭിപ്രായപ്പെട്ടു.
അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍: പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് കേരളത്തില്‍ നിന്നുള്ളവരാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ”പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നത് ദ്വീപിലെ ജനങ്ങള്‍ അല്ല. മറിച്ച് തൊട്ടടുത്ത് അതേ ഭാഷ സംസാരിക്കുന്ന കേരളത്തിലെ മലയാളികളാണ്. അവർ കമ്യൂണിസ്റ്റുകാരാണ്. മുസ്ലീംലീഗുകാരാണ്. എസ്ഡിപിഐ-ജമാഅത്തെ പോലുള്ള ഗ്രൂപ്പുകളാണ്. എന്താണ് അവരും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം. അവര്‍ എത്രയോ പഠിച്ച പണി നോക്കിയിട്ടും ദ്വീപില്‍ കാലു കുത്താന്‍ അനുവാദിക്കാത്തവരാണ് ദ്വീപുകാര്‍. ദ്വീപുകാര്‍ക്ക് ഗുണ്ടാ ആക്ടിനെക്കുറിച്ച് പേടിയില്ല. കേരളത്തിലേത് വ്യാജ പ്രചരണങ്ങളാണ്.” മുഹമ്മദ് ഫൈസല്‍ എംപി ബിജെപിയിലേക്ക് ചേരാന്‍ തയ്യാറാണെന്നും ഞങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
Read Also: ലക്ഷദ്വീപിന് ഐക്യദാർഢ്യം ; അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യാൻ കൈകോർത്ത് ഭരണപക്ഷവും പ്രതിപക്ഷവും
”വിമര്‍ശനം ഉന്നയിക്കുന്നവര്‍ ലക്ഷദ്വീപിനെക്കുറിച്ച് പഠിക്കണം. ഇവിടെ ഭൂമിയുടെ വലുപ്പം കൂടുന്നില്ല. കടലാക്രമണം വര്‍ധിക്കുകയാണ്. അപ്പോള്‍ മനുഷ്യരുടെ നിയന്ത്രണം വേണം. പണ്ട് ഇന്ദിരാഗാന്ധി നാം രണ്ട് നമുക്ക് രണ്ടെന്ന് ഡിസ്‌പെന്‍സറിക്ക് മുന്നില്‍ എഴുതി വച്ചിരുന്നു. എന്റെ ഉമ്മയ്ക്ക് അഞ്ചു മക്കളുണ്ടായിരുന്നു. എനിക്ക് രണ്ടാണ്. ഒരു നിയമത്തിന്റേയും പശ്ചാത്തലത്തില്‍ അല്ല. രാജ്യത്ത് വാക്‌സിന്‍ കൊടുക്കാന്‍ പറ്റുന്നില്ല എന്നല്ലേ വിമര്‍ശനം. ജനസംഖ്യ വര്‍ധനവിന്റെ പ്രശ്‌നം നമ്മള്‍ ഉള്ളു തുറന്ന് ചര്‍ച്ച ചെയ്യണം. ജനസംഖ്യനിയന്ത്രണം തെറ്റാണെന്ന് ഏത് ഖുറാനിലാണ് പറഞ്ഞിട്ടുള്ളത്. നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ പരിസ്ഥതി ആംഗിളില്‍ ഇത് കറക്ടാണ്. 73 വര്‍ഷങ്ങള്‍ക്ക് പിന്നിലാണ് ഇപ്പോഴും ലക്ഷദ്വീപ്.”
Post Your Comments