വിയറ്റ്നാം : കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ഗവേഷകർ. വിയറ്റ്നാമിലെ ഗവേഷകരാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പുതിയ വൈറസ് വായുവിലൂടെയാണ് അതിവേഗം പടരുമെന്നാണ് ഗവേഷകർ പറയുന്നത്. പുതിയ ഇനം വൈറസ് അത്യന്തം അപകടകാരിയാണെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി മന്ത്രി ങ്യുയാന്‍ തന് ലോംഗ് പറഞ്ഞു.
വാക്സിനേഷനെതിരെ നിലവില്‍ മികച്ച പ്രതിരോധമാണ് വിയറ്റ്നാം നടത്തിവരുന്നത്. 6,856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്നാമില്‍ കൊവിഡ് ബാധിച്ചത്. 47 പേര് രാജ്യത്ത് മരിച്ചിട്ടുണ്ട്. വാക്സിനേഷന് പ്രക്രിയ വിയറ്റ്നാമില്‍ പുരോഗമിക്കുകയാണ്.
യുകെയിലും ഇന്ത്യയിലുമുള്ള വൈറസിന്റെ വകഭേദങ്ങളുടെ സങ്കര ഇനമാണ് പുതിയ വൈറസ് എന്ന് ഗവേഷകര്‍ പറഞ്ഞു. മറ്റു വകഭേദങ്ങളെക്കാള്‍ വ്യാപന ശേഷി ഇതിന് കൂടുതലാണെന്നും ഗവേഷകർ പറയുന്നു.
Post Your Comments