തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് വാക്സിൻ നാല് മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ നൽകാനും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. തുടർന്ന് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, മുൻഗണന പ്രകാരം രണ്ടാം ഡോസ് വാക്സിൻ എന്നിവ ലഭിക്കുന്നതിന് എന്ത് ചെയ്യണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.
വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അർഹതയുള്ളവർ :
18 വയസിനു മുകളിലുള്ള വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കുകയും വിദേശ യാത്രയ്ക്കായി വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തുകയും ചെയ്തവർക്കാണ് സംസ്ഥാന സർക്കാർ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അർഹത.
സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതെങ്ങനെ ?
*രണ്ടാം ഡോസ് വാക്സിനേഷന് ശേഷം https://covid19.kerala.gov.in/vaccine/ എന്ന സൈറ്റ് സന്ദർശിച്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റ് (വിദേശത്ത് പോകുന്നവർ) എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
*തുടർന്ന് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റും വ്യക്തിഗത വിവരങ്ങളും നൽകുക.
*തുടർന്ന് ഇവ പരിശോധിച്ചശേഷം അർഹതയുള്ളവർക്ക് മെഡിക്കൽ ഓഫീസർ സർട്ടിഫിക്കറ്റ് നൽകും.
*ആവശ്യം നിരസിക്കപ്പെട്ടാൽ കാരണം വ്യക്തമാക്കി എസ്എംഎസ് ലഭിക്കും.
*തുടർന്ന് തെറ്റിയ ഭാഗം തിരുത്തി വീണ്ടും അപേക്ഷിക്കാവുന്നതാണ്.
Post Your Comments