Latest NewsIndiaNews

കോവിഡ് മൂന്നാം തരംഗം ഏത് നിമിഷവും, ജാഗ്രതയോടെ നീങ്ങാന്‍ മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര

മുംബൈ: കോവിഡ് മൂന്നാം തരംഗം ഏത് നിമിഷവും, ജാഗ്രതയോടെ നീങ്ങാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.
‘കോവിഡിന്റെ മൂന്നാം തരംഗം എപ്പോള്‍ വരുമെന്നറിയില്ല, അതിനാല്‍ ജാഗ്രത കൈവിടരുതെന്ന്’ ഉദ്ദവ് താക്കറെ പറഞ്ഞു. കോവിഡ് കേസുകള്‍ നഗരങ്ങളില്‍ കുറയുന്നുണ്ടെങ്കിലും ഗ്രാമങ്ങളില്‍ കൂടിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലാണ്. എന്നാല്‍ 92 ശതമാനം വരുന്ന രോഗമുക്തി നിരക്ക് നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also : യുപിയില്‍ കോവിഡിനെ പിടിച്ചുകെട്ടി, ‘യോഗി മോഡല്‍’ വന്‍ വിജയം

അതേസമയം, കോവിഡ് രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് മെയ് മാസത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മരണ നിരക്ക് ജൂണ്‍ ആദ്യവാരം മുതല്‍ കുറയുമെന്നാണ് പ്രതീക്ഷ. തുടക്കത്തില്‍ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ചും ഇന്ത്യയിലെ കൊവിഡ് മരണ നിരക്ക് (സിഎഫ്ആര്‍) കുറവായിരുന്നെങ്കിലും മെയ് രണ്ടാം പകുതിയോടെ ഈ കണക്കില്‍ വലിയ വ്യത്യാസം ഉണ്ടാവാന്‍ തുടങ്ങി. മെയ് മാസത്തിലെ ആദ്യ 15 ദിവസങ്ങളില്‍ ഇന്ത്യയില്‍ 58,431 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അടുത്ത 14 ദിവസങ്ങളില്‍ ജീവന്‍ നഷ്ടമായത് 55,688 പേര്‍ക്കാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button