തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം എത്തിയിരിക്കുന്നു. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രാഥമിക നിഗമനം.
നാളെ മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം ലഭിച്ചിരുന്നത്. മൂന്ന് മുതല്‍ നാലുദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുകയുണ്ടായി. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്നുമുതല്‍ ശക്തിപ്രാപിക്കുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
എന്നാൽ അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് പറയുകയുണ്ടായി. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയുണ്ടായി. ഒന്ന്, രണ്ടു തീയതികളില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ പെയ്യുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ അറിയിക്കുകയുണ്ടായി.
ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Post Your Comments