ലക്നൗ : കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം നടന്നത്. രണ്ടു പേര്‍ ചേര്‍ന്നാണ് മൃതദേഹം റാപ്തി നദിയിലേക്ക് എറിഞ്ഞത്.
മൃതദേഹം കോവിഡ് രോഗിയുടേതാണെന്നും ബന്ധുക്കള്‍ അത് നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു മൃതദേഹം നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് 28നായിരുന്നു കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
വീഡിയോ കാണാം :
Post Your Comments