കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് പുതുതായി 834 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 832 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായിരിക്കുന്നു. പുതിയതായി 5371 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.52 ശതമാനമാണ് ഉള്ളത്.
കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 361 പുരുഷന്മാരും 357 സ്ത്രീകളും 116 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 139 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1278 പേര് രോഗമുക്തരായി. 9349 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 179789 പേര് കോവിഡ് ബാധിതരായി. 169450 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40711 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Post Your Comments