Latest NewsKeralaNews

‘എന്റെ ഫേസ്ബുക്ക് പേജ് കാണാനില്ല, രാജ്യദ്രോഹ കുറ്റമൊന്നും ചെയ്തിട്ടില്ല’; സന്തോഷ് കീഴാറ്റൂർ ധർമ്മസങ്കടത്തിൽ

എന്തിനാണ് ഫേസ്ബുക്ക് പേജ് പൂട്ടിച്ചതെന്ന് മനസിലാകുന്നില്ലെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ ഫേസ്ബുക്ക് പേജ് കാണാനില്ലെന്ന പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ. താൻ ഒരു രാജ്യദ്രോഹക്കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്ക് ഫേസ്ബുക്ക് പേജ് തിരിച്ചെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്നും ചോദിക്കുകയാണ് സന്തോഷ് കൂഴാറ്റൂർ. എന്തിനാണ് ഫേസ്ബുക്ക് പേജ് പൂട്ടിച്ചതെന്ന് മനസിലാകുന്നില്ലെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

‘എന്റെ ഫേസ്ബുക്ക് പേജ് കാണാനില്ല. (കുറെ ദിവസങ്ങളായി ). ഒരു രാജ്യദ്രോഹ കുറ്റവും ഞാൻ ചെയ്തിട്ടില്ല. എന്നിട്ടും എന്തിനാണ് എന്റെ പേജ് ഫേസ്ബുക്ക് പൂട്ടിച്ചത് എന്ന് മനസ്സിലാവുന്നില്ല. എന്റെ പേജ് തിരിച്ച് കിട്ടുവാൻ എന്തെങ്കിലും വഴിയുണ്ടോ? #അറിയുന്നവർ പറഞ്ഞ്തരിക. കുറെ പേർ വിളിച്ച് അവരുടെ കലാസൃഷ്ടികൾ മറ്റ് പൊതു സന്ദേശങ്ങൾ പേജിലൂടെ പ്രകാശനം ചെയ്യാൻ പറയുന്നുണ്ട്.’- സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ കുറിച്ചു.

Also Read:തീർച്ചയായും മടങ്ങിവരും, എ.ഐ.എ.ഡി.എം.കെയിലെ പ്രശ്നങ്ങൾ ശരിയാക്കാം; പ്രഖ്യാപനവുമായി ശശികല

ഹനുമാൻ ജയന്തി ആശംസിച്ച നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റിനു കമന്റ് ചെയ്തതിനു ശേഷമാണ് സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായത്. ‘ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ ‘ എന്നായിരുന്നു കീഴാറ്റൂരിന്റെ കമന്റ്. ഇതിനു ഉണ്ണി മറുപടി കൊടുക്കുകയും ചെയ്‌തു. ഇതോടുകൂടി ചോദ്യകർത്താവിന്റെ ഫേസ്ബുക്ക് പേജിൽ നിരവധി പേർ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനുശേഷമാണ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പേജ് കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button