തിരുവനന്തപുരം : കെഎസ്ആർടിസി പെൻഷൻ വിതരണം ഓൺലൈനാക്കുമെന്ന് മന്ത്രി ആന്റണി രാജു. വിരമിച്ചവർക്ക് ഇടക്കാല ആശ്വാസമായി 500 രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ വിതരണം അടുത്തുള്ള ബാങ്കുകളിലേക്കു മാറ്റാനുള്ള സംവിധാനവും ഉടൻ ഒരുക്കും. മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഓൺലൈൻ സംവിധാനം വ്യാപകമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സഹകരണ ബാങ്കുകൾ വഴിയാണ് കെഎസ്ആർടിസി പെൻഷൻ വിതരണം നടത്തുന്നത്. എന്നാൽ സഹകരണ ബാങ്കുകൾക്ക് ഓൺലൈൻ ബാങ്കിങ് സേവനങ്ങളോ എടിഎം കാർഡ് സൗകര്യമോ ഇല്ല. ഈ സാഹചര്യത്തിലാണ് പെൻഷൻ വിതരണം അടുത്തുള്ള ബാങ്കുകളിലേക്കു മാറ്റാൻ ഒരുങ്ങുന്നത്.
Read Also : കാലവര്‍ഷം : മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ; അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
അതേസമയം, ജൂൺ 30 മുതൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് മുഖ്യപരിഗണന നൽകി നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments