Latest NewsIndiaNewsCrime

ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട്ട് കണ്ടെത്തി

22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുന്നതുവരെ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു

ബെംഗളൂരു : ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി. ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്. യുവതിയെ പീഡിപ്പിക്കുന്ന വിഡിയോ പുറത്തു വന്നതിനെ തുടർന്ന് 2 യുവതികൾ ഉൾപ്പെടെ ബംഗ്ലദേശിൽ നിന്നുള്ള 6 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

വീഡിയോയിൽ നിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുന്നതുവരെ വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. പ്രതികളിലൊരാൾ തന്നെ പകർത്തിയ വീഡിയോ വൈറലായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

Read Also : ‘ലക്ഷദ്വീപിൽ ജനാധിപത്യം സ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങൾ റദ്ദ് ചെയ്യുക’; പ്രതിഷേധം ഉയർന്നുവരണമെന്ന് മുഹമ്മദ് റിയാസ്

അതേസമയം, ഇരയായ പെൺകുട്ടിയുടെ മൊഴി കൂടി ലഭിച്ചാലേ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കൂ എന്നു വ്യക്തമാക്കിയ പൊലീസ്, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്. അവിടെ ബ്യൂട്ടിപാർലർ ജീവക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെത്തിച്ച് മെ‍ഡിക്കൽ പരിശോധന നടത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button