ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ വാക്സിന് ക്ഷാമം സംബന്ധിച്ച പരാതി ഉന്നയിക്കുന്നതിനിടെ ആശ്വാസ വാർത്തയുമായി കോവിഷീല്‍ഡ് നിർമ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. കോവിഷീല്‍ഡ് വാക്സിന്റെ 10 കോടി ഡോസുകള്‍ വരെ നിർമ്മിച്ച് ജൂണില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാകുമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസർക്കാരിനെ അറിയിച്ചു.
Read Also : ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് കോവിഷിൽഡ് വാക്സിന് ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. സിഇഒ അദര്‍ പൂനവാലയുടെ നേതൃത്വത്തില്‍ സര്‍ക്കാരുമായി തോളോട് തോള് ചേര്‍ന്നുനിന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും മാര്‍ഗനിര്‍ദ്ദേശവും സ്വീകരിച്ചുകൊണ്ട് വരുന്ന മാസത്തില്‍ വാക്സിന് ഉത്പാദനശേഷി ഇനിയും വര്‍ധിപ്പിക്കുമെന്നും കത്തില്‍ പറയുന്നു.
Post Your Comments