KeralaNattuvarthaLatest NewsNews

ഒരു ബാംഗ്ലൂർ വ്യവസായി നൽകിയ അപ്രതീക്ഷിത സഹായം: എസ്‌. സുരേഷ് പറയുന്നതിങ്ങനെ

ശ്രീ. സുനിൽ നായരും അദ്ദേഹത്തിന്റെ സ്ഥാപനവും കാണിച്ച സൽപ്രവൃത്തിക്ക് നന്ദി

കല്ലിയൂർ : കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ രോഗികൾക്കും ബന്ധുക്കൾക്കുമായി തിരുവനന്തപുരം ജില്ലയിലെ ബിജെപി പ്രവർത്തകർ നടത്തുന്ന നമോ_കിച്ചൺ പദ്ധതിയ്ക്ക് അപ്രതീക്ഷിത സഹായവുമായി ബാംഗ്ലൂർ വ്യവസായി. നമോ കിച്ചണുകളിൽ പാചകം ചെയ്യുന്ന ആഹാര സാധനങ്ങൾ ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയുന്ന വലിയ പത്ത് ഐസോ തെർമൽ കണ്ടെയ്നറുകളാണ് വ്യവസായിയായ സുനിൽ നായർ നൽകിയത്.

ഇത് ലഭിച്ചതിന്റെ സന്തോഷം ബിജെപി നേതാവ് എസ്. സുരേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സുനിൽ നായരുടെ മഹാമനസ്കതയ്ക്ക് നന്ദി പറഞ്ഞ സുരേഷ് എല്ലാ കണ്ടയ്നറുകളും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സേവാഭാരതിയെ ഏൽപ്പിച്ചുവെന്നും വ്യക്തമാക്കി.

read also: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചത് 1,812 പേര്‍ക്ക്

എസ് സുരേഷ് പങ്കുവച്ച കുറിപ്പ്

#sevahisanghthan #നമോ_കിച്ചൺ #bjpkovalam #കല്ലിയൂർ_പഞ്ചായത്ത് …
∆√…അപ്രതീഷിത സഹായവുമായി
ഒരു ബാഗ്ളൂർ വ്യവസായി….
നമോ കിച്ചണുകളിൽ പാചകം ചെയ്യുന്ന ആഹാര സാധനങ്ങൾ ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയുന്ന വലിയ പത്ത് ISOTHERMAL CONTAINER കളാണ് എനിക്ക് അയച്ചു തന്നത്…
എന്റെ ഫെയ്സ്ബുക് വഴി അന്നദാന പ്രവൃത്തി മനസ്സിലാക്കിയ ശ്രീ. സുനിൽ നായർ ആണ് ആ മഹാമനസ്സിന് ഉടമ.
#Sunnleks_Agro_Pvt_Ltd എന്ന അദ്ദേഹത്തിന്റെ തന്നെ കമ്പനിയുടെ #Hoffmann_Bewirtung_India എന്ന ബ്രാൻഡിലുള്ള കണ്ടയ്നർകൾക്ക് ഒരു ലക്ഷത്തിലേറെ വിലവരും.
എല്ലാ കണ്ടയ്നറുകളും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ #ദേശീയ_സേവാഭാരതി യെ ഏൽപ്പിച്ചു. സേവാ ഭാരതി വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തു…..
ശ്രീ. സുനിൽ നായരും അദ്ദേഹത്തിന്റെ സ്ഥാപനവും കാണിച്ച സൽപ്രവൃത്തിക്ക് നന്ദിയും
അഭിനന്ദനവും അർപ്പിക്കുന്നു.

https://www.facebook.com/394822307319014/posts/2293961067405119/

shortlink

Related Articles

Post Your Comments

Related Articles


Back to top button