KeralaLatest News

കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിൽ കഞ്ചാവ് വില്പന: മൂന്നുപേർ പിടിയിൽ

കാര്‍ഡ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്

മാങ്ങാട്: കഞ്ചാവ് വില്‍പ്പനയ്ക്കിടയില്‍ കോവിഡ് സന്നദ്ധ പ്രവര്‍ത്തകന്‍ ഉള്‍പ്പടെ മൂന്ന് പേരെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പഞ്ചായത്തി അഞ്ചാം വാര്‍ഡിലെ സന്നദ്ധ പ്രവര്‍ത്തകൻ നെല്ലുവായ് കള്ളിവളപ്പില്‍ സുബീഷ് (32) എരുമപ്പെട്ടി താളിക്ക പറമ്പില്‍ മുഹമ്മദ് ഹാരിസ് (33) ,കാരപറമ്പില്‍ ശ്രീരാഗ് ( 24 ) എന്നിവരെയാണ് ഇന്‍സ്പെക്ടന്‍ എം.ബി ലത്തീഫ്, എസ്.ഐ അബ്ദുള്‍ ഹക്കീം എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പിടികൂടിയത്.

എരുമപ്പെട്ടി പഞ്ചായത്തില്‍ ഓരോ വാര്‍ഡുകളിലും നിരവധി പേര്‍ക്കാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള കാര്‍ഡുകള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ പ്രവര്‍ത്തനം നടത്തുന്നത് വളരെ ചുരുക്കം പേര്‍ മാത്രമാണ്. കാര്‍ഡ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഇതിനിടെയാണ് വാഹന പരിശോധനയ്ക്കിടയിൽ സുബീഷും ശ്രീരാഗും പിടിയിലായത്. സന്നദ്ധ പ്രവര്‍ത്തകന്റെ കാര്‍ഡ് ധരിച്ചാണ് സുബീഷ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. കാര്‍ഡ് ധരിച്ചവരെ സാധാരണ പൊലീസ് പരിശോധിക്കാറില്ല.

read also: കോവിഡ് ചൈനയുടെ സൃഷ്ടി തന്നെ, ലോകം കാത്തിരുന്ന ആ ഞെട്ടിക്കുന്ന രഹസ്യം പുറത്ത് : വൈറസ് ലീക്കായത് രഹസ്യമാക്കി വെച്ചു

ഇവരെ കൈകാണിച്ച്‌ നിര്‍ത്തി വിവരങ്ങള്‍ തിരക്കുമ്പോഴാണ് പൊലീസിന് കഞ്ചാവിന്റെ ഗന്ധം അനുഭവപ്പെട്ടത്.  ശ്രീരാഗ് പുറകിലിരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ ചെറിയ പൊതികള്‍ ലഭിക്കുകയായിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന കച്ചവടക്കാരനായ ഹാരിസിനെ കുറിച്ച്‌ വിവരം ലഭിച്ചത്.

തുടര്‍ന്ന് ഇയാളേയും പൊലീസ് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 70 ഗ്രാം തൂക്കം വരുന്ന ചെറിയ പൊതികള്‍ പൊലീസ് കണ്ടെടുത്തു. ഹാരിസ് മുമ്പ് ചന്ദനം മോഷണ കേസിലും പ്രതിയാണ്. ഇയാള്‍ നിരന്തരം യുവാക്കളെ കഞ്ചാവിന് അടിമകളാക്കിയതായും പൊലീസ് മനസിലാക്കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button